Breaking News

ഇരിയയിൽ കോഴിയെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങവെ അറുപത്തിയഞ്ചുകാരൻ കിണറ്റിൽ വീണു അഗ്നിരക്ഷാസേനാംഗങ്ങൾ രക്ഷപ്പെടുത്തി


ഇരിയ : കിണറ്റിൽ വീണ കോഴിയെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങവെ അറുപത്തിയഞ്ചുകാരൻ കയറിൽ നിന്നു പിടിവിട്ട് കിണറ്റിലേക്കു വീണു. തുരങ്കം വഴി വായു സഞ്ചാരം കുറഞ്ഞ കിണറ്റിൽ അകപ്പെട്ട് ശ്വാസതടസം അനുഭവപ്പെട്ട ഇദ്ദേഹത്തെ കാഞ്ഞങ്ങാടു നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ രക്ഷപ്പെടുത്തി ജില്ലാശുപത്രിയിലേക്കു മാറ്റി.

വ്യാഴാഴ്ച വൈകുന്നേരം മുന്നേ മുക്കാലോടെയാണ് സംഭവം ഇരിയ മുട്ടിച്ചാലിലെ വി ഗോപാലൻ (65) ന്റെ പറമ്പിലെ 30 അടി താഴ്ചയുള്ള ആൾ മറയില്ലാത്ത കിണറിൽ ആറു മീറ്ററോളം താഴ്ചയിൽ കുത്തിയ തുരങ്കത്തിൽ കൂടി പോയ കോഴിക്കു പിന്നാലെ ഗോപാലനും പിൻന്തുടർന്നു കോഴി കിണറ്റിൽ വീണു ഇതിനെ കരയ്ക്കു കയറ്റാൻ ഗോപാലൻ ഇറങ്ങുമ്പോഴാണ് അബദ്ധത്തിൽ താഴേക്ക് പതിച്ചത് .

വിവരം ലഭിച്ചതിനെ തുടർന്ന് സിനിയർ ഫയർ ആന്റ് റെസ ഓഫിസർ ഒ.ജി പ്രഭാകരന്റെ നേതൃത്വത്തിൽ രണ്ടു യൂണിറ്റ് അഗ്നിരക്ഷാസേനയെത്തി വായു സഞ്ചാരം കുറഞ്ഞതിനാൽ സേനാംഗം പി.ജി ജീവൻ ബി എ സെറ്റ് ധരിച്ച് കിണറ്റിൽ ഇറങ്ങിയാണ് ഗോപാലനെ രക്ഷപ്പെടുത്തിയത്. സേനാംഗങ്ങളായ എച്ച് ഉമേഷ്, പി, അനിലേഷ്, ബി.എ അരുൺ, അതുൽമോഹൻ ഇ കെ അജിത്ത്, കെ ദിലീപ്,ഹോംഗാർഡ് പി.നാരായണൻ, നാട്ടുകാര്യം രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

No comments