Breaking News

പിതാവിന്റെ സ്മരണയ്ക്കായി മാലോം കോലുംകാലിൽ ബസ് കാത്തിരിപ്പ് കേന്ദ്രം ഒരുക്കി മകൾ


മാലോം : ബാപ്പയോടുള്ള സ്നേഹം മകൾ നൽകിയത് നാട്ടുകാർക്ക് ബസ്കാത്തിരിപ്പ് കേന്ദ്രം..

വെള്ളരിക്കുണ്ട് കൊന്നക്കാട് റോഡിലെ കോലുംങ്കാലിലാണ് മൺ മറഞ്ഞു പോയ ബാപ്പയുടെ ഓർമ്മകൾ മായാതിരിക്കാൻ മകൾ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചത്.

 മുസ്ലിം ലീഗ് മുൻ ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റും, പൊതു പ്രവർത്തകനും  മാലോത്തെ പൗര പ്രമുഖനുമായിരുന്ന സി എം ഹസ്സൈനാർ ഹാജിയുടെ മകൾ വിദേശത്തുള്ള റംല അബ്ദുൾ റസാക്കാണ് മലയോര ഹൈവേ കടന്നു പോകുന്ന പാതയിൽ കോലും ങ്കാലിൽ മനോഹരമായ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചിരിക്കുന്നത്..

ഏകദേശം ഒന്നരലക്ഷം രൂപചിലവിൽ നിർമ്മിച്ച ബസ് കാത്തിരിപ്പുകേന്ദ്രത്തിന് പഞ്ചായത്തിന്റെ കൂടിപിന്തുണയുണ്ട്.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞു നടന്ന ചടങ്ങിൽ അസൈനാർ ഹാജിയുടെ കുടുംബങ്ങൾ ഉൾപ്പെടെപങ്കെടുത്ത സദസ്സിൽ വെച്ച് പ്രസിഡന്റ് രാജു കട്ടക്കയം ബസ് കാത്തിരിപ്പ് കേന്ദ്രം നാടിനു സമർപ്പിച്ചു..

ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഷോബി ജോസഫ് അധ്യക്ഷതവഹിച്ചു.

വാർഡ് അംഗം ശ്രീജരാമചന്ദ്രൻ. പഞ്ചായത്ത്‌ അംഗങ്ങളായ പി. സി. രഘുനാഥൻ നായർ. ബിൻസി ജെയിൻ. ടി. അബ്ദുൾ കാദർ ദേവസ്യ തറപ്പേൽ, മുസ്ലിം ലീഗ് നേതാവ് എ. സി. ലത്തീഫ്. പി. എം. മൂസ. മധു കാര്യോട്ട് ചാൽ. എന്നിവർ പ്രസംഗിച്ചു.

No comments