Breaking News

"ഓട്ടോ ടാക്സി വാഹനങ്ങളെ ജി പി എസിൽ നിന്നും ഒഴിവാക്കി തരണം" ; ഓട്ടോ ടാക്സി അസോസിയേഷൻ (എ കെ എ ടി എ) രണ്ടാമത് ജില്ലാ സമ്മേളനം കുണ്ടംകുഴി വ്യാപാരഭവനിൽ നടന്നു


കുണ്ടംകുഴി : എ കെ എ ടി എ രണ്ടാം ജില്ലാ സമ്മേളനം കുണ്ടംകുഴി വ്യാപാരഭവനിൽ വച്ച് നടന്നു സമ്മേളനം ബേക്കൽ ഡിവൈഎസ്പി സി കെ സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഗിരീഷ് മുള്ളേരിയ സ്വാഗതവും , ജില്ലാ പ്രസിഡൻ്റ് കുഞ്ഞിക്കേളു പെരിയ അദ്ധ്യക്ഷൻ വഹിക്കുകയും ചെയ്തു. മുഖ്യാതിഥികളായി സംസ്ഥാന പ്രസിഡന്റ് കോട്ടൂർ ബാലകൃഷ്ണൻ , സംസ്ഥാന സെക്രട്ടറി സുരേന്ദ്രൻ പെരിയങ്ങാനം , സംസ്ഥാന ട്രഷറർ ഷബീർ കരിവെള്ളൂർ, സംസ്ഥാന കമ്മറ്റി അംഗം രൂപേഷ് പയ്യാവൂർ എന്നിവർ ആശംസകൾ നേർന്നു. ജില്ലാ ജോയിൻ സെക്രട്ടറി നെൽസൺ നന്ദി പ്രകാശിച്ചു. മുതിർന്ന ഡ്രൈവർമാരെ ആദരിക്കുകയും ചെയ്തു. പുതിയ ഭാരവാഹികളായി രാജേഷ് പരപ്പ സെക്രട്ടറി, പ്രേമരാജൻ ചെറുവത്തൂർ പ്രസിഡൻ്റ്, പങ്കജാക്ഷൻ പെരിയ ട്രഷറർ എന്നിവരെ യോഗം തിരഞ്ഞെടുത്തു. ഓട്ടോ ടാക്സി വണ്ടികളെ ജി പി എസ് ൽ നിന്നും ഒഴിവാക്കി തരണമെന്ന് പ്രമേയത്തിലൂടെ യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു ഉദ്ഘാടന പരിപാടിക്ക് ശേഷം AKATA അംഗങ്ങളുടെ കരോകെ ഗാനമേള ഉണ്ടായിരുന്നു.

No comments