Breaking News

ബിരിക്കുളം കുടുംബാരോഗ്യ കേന്ദ്രം പ്രാഥമികാരോഗ്യ കേന്ദ്രമാക്കി ഉയർത്തണം ; ബിരിക്കുളം നവോദയ പുരുഷ സ്വയം സഹായ സംഘം വാർഷിക ജനറൽ ബോഡി യോഗം സമാപിച്ചു


ബിരിക്കുളം : ബിരിക്കുളം കുടുംബാരോഗ്യ കേന്ദ്രം പ്രാഥമികാരോഗ്യകേന്ദ്രമാക്കി ഉയർത്തണമെന്ന് ബിരിക്കുളം നവോദയ പുരുഷ സ്വയം സഹായ സംഘം പതിനഞ്ചാം വാർഷിക ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ബിരിക്കുളം ,കാളിയാനം ,പുലിയംകുളം ,പരപ്പ , കോളംകുളം കാരക്കുന്ന് പ്ലാതടം , കൊട്ടമടൽ , കൂടോൽ , മയ്യങ്ങാനം , ചേമ്പേന, കാട്ടിപ്പൊയിൽ ,മേലാംചേരി അടങ്ങുന്ന പ്രദേശവാസികൾക്ക് എളുപ്പം എത്തിച്ചേരാൻ പറ്റുന്ന പ്രദേശമായ ബിരിക്കുളത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം എന്ന ആവശ്യം ഏറെ ജനോപകാരപ്രദമാകുമെന്ന് യോഗം വിലയിരുത്തി. യോഗത്തിൽ എൻ രാമചന്ദ്രൻ പ്രസിഡണ്ട് ,പി വി ശ്രീധരൻ വൈസ് പ്രസിഡണ്ട് ,വിനോദ് കുമാർ സെക്രട്ടറി, സാഗർ പി ജോയിൻ സെക്രട്ടറി ,കെ രാജേഷ് ട്രഷറർ എന്നീ ഭാരവാഹികളെ തിരഞ്ഞെടുത്തു . തുടർന്ന് നവോദയ പുരുഷസംഘം കുടുംബ സംഗമം നടത്തി വനിതാ കൂട്ടായ്മയ്ക്ക് രൂപ നൽകുകയും ചെയ്തു.

No comments