Breaking News

“ഒപ്പം '' വെള്ളരിക്കുണ്ട് താലൂക്കിൽ തൃക്കരിപ്പൂർ നിയോജകമണ്ഡലത്തിലെ ഔപചാരികമായ ഉദ്ഘാടനം മെയ് 12ന് ഭീമനടിയിൽ



വെള്ളരികുണ്ട് : കേരള സർക്കാർ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ റേഷൻ കടകളിലെത്തി റേഷൻ സാധനങ്ങൾ കൈപ്പറ്റാൻ സാധിക്കാത്ത കിടപ്പ് രോഗികൾക്കും , അവശത അനുഭവിക്കുന്നതുമായ ജനവിഭാഗങ്ങൾക്കുമുള്ള റേഷൻ, തൊഴിലാളികളുടെ സഹകരണത്തോടെ അവരുടെ വീടുകളിലെത്തിക്കുന്ന ഒരു നൂതന പദ്ധതിയായ “ഒപ്പം വെള്ളരിക്കുണ്ട് താലൂക്കിൽ തൃക്കരിപ്പൂർ നിയോജകമണ്ഡലത്തിലെ ഔപചാരികമായ ഉദ്ഘാടനം 2023 മെയ് മാസം 12 ആം തീയതി രാവിലെ 11 മണിക്ക് തൃക്കരിപ്പൂർ എം എൽ എ, എം രാജഗോപാലൻ ഉത്ഘാടനം നിർവഹിക്കും . വെസ്റ്റ് എളേരി പഞ്ചായത്തിലെ ഭീമനടിയ്ക്ക് സമീപം കാലിക്കടവ് ARD-51 ആം നമ്പർ കടയുടെ പരിസരത്താണ് ഉത്ഘാടനം .ഗ്രാമപഞ്ചായത്ത് പ്രതിനിധികളും വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും പങ്കെടുക്കും


No comments