Breaking News

കെ.എസ്.ഇ.ബി ഭീമനടി സെക്ഷൻ ഓഫീസ് അതിക്രമിച്ച് കയറി ജീവനക്കാരെ ആക്രമിച്ചതിൽ വ്യാപക പ്രതിഷേധം


ഭീമനടി: കെ.എസ്.ഇ.ബി. ഭീമനടി സെക്ഷൻ ഓഫീസ് അതിക്രമിച്ച് കയറി ജീവനക്കാരെ ആക്രമിച്ചതിൽ വ്യാപക പ്രതിഷേധം. ബുധനാഴ്ച വൈകീട്ട് ഉണ്ടായ വേനൽ മഴയിലും ശക്തമായ കാറ്റിലും താറുമാറായ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാൻ ജീവനക്കാർ അഹോരാത്രം ശ്രമം നടത്തുമ്പോൾ ഒരു കൂട്ടം ആളുകൾ ഓഫീസിൽ കയറി ജീവനക്കാരെ അതിക്രമിക്കുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. ഓഫീസ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഓവർസിയർ രാധാകൃഷ്ണൻ, അഖിൽ എന്നിവരെയാണ് കൈയ്യേറ്റം ചെയ്തത്. ആക്രമത്തിൽ പരിക്കേറ്റ ഇവർ നീലേശ്വരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കെ.എസ്.ഇ.ബി.ഭീമനടി സെക്ഷൻ അസി. എഞ്ചിനീയറുടെ പരാതിപ്രകാരം ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു.  ആക്രമണത്തിൽ പ്രതിഷേധിച്ച് ജീവനക്കാർ ഭീമനടി ടാണിൽ പ്രതിഷേധ പ്രകടനം നടത്തി.



No comments