Breaking News

ജില്ലയിലെ സ്‌കൂൾ ബസ്: ഡ്രൈവർമാർക്ക് 
 പരിശീലനം ഇന്നുമുതൽ


കാസർകോട് : ജില്ലയിലെ സ്‌ക്കൂൾ ബസ് ഡ്രൈവർമാർക്ക് മോട്ടോർ വാഹനവകുപ്പ് നടത്തുന്ന ഏകദിന പരിശീലനം ശനിയാഴ്‌ച രാവിലെ 10ന് യുബിഎം ചർച്ച്, എൽപിഎസ്, ടിബി റോഡ്, ഹോസ്ദുർഗ്, 29ന് രാവിലെ 10ന് സാദിയ ഇംഗ്ലീഷ് സ്‌ക്കൂൾ കാസർകോട്, പകൽ രണ്ടിന്‌ സബ് ആർടി ഓഫീസ് വെള്ളരിക്കുണ്ട്, 30ന് രാവിലെ 10 ന് അമൃത വിദ്യാപീഠം, കല്ല്യാൺ റോഡ് കാഞ്ഞങ്ങാട്, 31ന് രാവിലെ ഒമ്പതിന്‌ എജിഐ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂൾ ഉപ്പള, 31ന് രാവിലെ 10ന് ചെമ്മനാട് ജമാ അത്ത് സ്‌ക്കൂൾ കാസർകോട് എന്നിവിടങ്ങളിൽ നടത്തും. മുഴുവൻ സ്‌ക്കൂൾ ബസ് ഡ്രൈവർമാരും നിർബന്ധമായും ഏകദിനപരിശീലന പരിപാടിയിൽ പങ്കെടുക്കണമെന്ന് ആർടിഒ എം ടി ഡേവിസ് അറിയിച്ചു.


No comments