Breaking News

ക്യാൻസർ രോഗികൾക്ക് തൻ്റെ മുടി നൽകി മാതൃകയായി എണ്ണപ്പാറയിലെ കൊച്ചു മിടുക്കി ആരാധ്യ


എണ്ണപ്പാറ: ക്യാൻസർ രോഗികൾക്ക് തന്റെ മുടി നൽകി മാതൃകയായിരിക്കുകയാണ് ബാലസംഘം തായന്നൂർ വില്ലേജിലെ എണ്ണപ്പാറ പൊയ്യളം യൂണിറ്റിലെ കൂട്ടുകാരി ആരാധ്യ എ.  ബാലൻ ദിവ്യ ദമ്പതികളുടെ മകളാണ് നാലാം ക്ലാസ്സുകാരിയായ ആരാധ്യ.

*ബാലസംഘം ജില്ലാ കോർഡിനേറ്റർ ഋഷിത പവിത്രൻ മുടി ഏറ്റുവാങ്ങി.കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി. ദാമോദരൻ, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈലജ, ബാലസംഘം പനത്തടി ഏരിയ കൺവീനർ സുരേഷ് വയമ്പ്, തായന്നൂർ വില്ലേജ് കൺവീനർ മധു എണ്ണപ്പാറ, പഞ്ചായത്ത് വിഇഒ സജിൻ എന്നിവർ പങ്കെടുത്തു.

No comments