Breaking News

വിവാഹ ചടങ്ങിനെത്തിയ 15 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വയോധികനെതിരെ കേസെടുത്തു



പെരിങ്ങോം. വിവാഹ ചടങ്ങിനെത്തിയ 15 കാരനായ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ ലൈംഗീക പീഡനത്തിനിരയാക്കിയ വയോധികനെതിരെ പെരിങ്ങോം പോലീസ്‌ കേസെടുത്തു.

പയ്യന്നൂര്‍ സ്റ്റേഷന്‍ പരിധിയിലെ 15 വയസുകാരന്റെ പരാതിയിലാണ്‌ കാങ്കോല്‍ ആലപ്പടമ്പ്‌ പഞ്ചായത്തിലെ പാപ്പാരട്ട സ്വദേശി സുലൈമാന്‍ ഹാജിക്കെതിരെ പോക്സോ നിയമപ്രകാരം പെരിങ്ങോം പോലീസ്‌ കേസെടുത്തത്‌. 2021 ആഗസ്ത്‌ മാസത്തിലാണ്‌ സംഭവം. ഒരു വിവാഹ
ചടങ്ങില്‍ പങ്കെടുക്കാനെത്തി യപ്പോഴാണ്‌ സുലൈമാന്‍ ആണ്‍കുട്ടിയെ പീഡിപ്പിച്ചത്‌.
ചൈല്‍ഡ്‌ ലൈന്‍ അധികൃതര്‍ നടത്തിയ കൌാണ്‍സിലിംഗിനിടെയാണ്‌ വിദ്യാര്‍ത്ഥിയാ
യ 15 കാരന്‍ പീഡനവിവരം വെളുപ്പെടുത്തിയത്‌.


No comments