Breaking News

കട തകർത്ത കേസിൽ സാക്ഷിയെ കയ്യേറ്റം ചെയ്ത സംഭവം ; കനകപ്പള്ളി വാർഡ് യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധിച്ചു


പരപ്പ : കനകപ്പള്ളിയിൽ കട തകർത്ത സംഭവത്തിൽ ആക്രമികൾക്കെതിരെ സാക്ഷി പറഞ്ഞ കോൺഗ്രസ്‌ നേതാവും കനകപ്പള്ളി വാർഡ് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റുമായ ബിജു ചാമക്കാലയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കനകപ്പള്ളി വാർഡ് യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധിച്ചു.ഒരാഴ്ച്ച മുൻപ് പരപ്പ ടൗണിൽ ഹോട്ടലിൽ സാക്ഷിയായ ബിജു ഇരിക്കുമ്പോൾ കേസിലെ പ്രതിയായ സുമേഷ് ആക്രമിച്ചിരുന്നു. തുടർന്ന് ബിജുവിന്റെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. യൂത്ത് കോൺഗ്രസ്‌ വാർഡ് പ്രസിഡന്റ്‌  ബിനു ചെമ്പ്രാണി അദ്ധ്യേക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ഷനോജ്, ബിനു പി, സോബിൻ, അപ്പു, മനോജ്, ബിനീഷ് പടിയിൽ, ദിലീപ്, അനീഷ്‌, സച്ചിൻ, ജിനോ, ജിബിൻ, ജോമോൻ എന്നിവർ സംസാരിച്ചു

No comments