Breaking News

അമ്മയോടൊപ്പമുള്ള യാത്രക്കിടെ യുവതിയെ കാണാതായതായി പരാതി


വെള്ളരിക്കുണ്ട്: പ്ലാച്ചിക്കരയിലെ രാധാമണിയുടെ ഇരുപത്കാരിയായ മകളെയാണ് കഴിഞ്ഞ ദിവസം ഉച്ചക്ക് 2.30 ന് കാഞ്ഞങ്ങാട് ബസ്റ്റാൻഡിൽ വെച്ച് കാണാതായത്. മലപ്പുറം കോട്ടക്കലിൽ പഠിക്കുന്ന മകളെയും കൂട്ടി വീട്ടിലേക്ക് വരികയായിരുന്നു രാധാമണി. ഇതിനിടയിൽ കാഞ്ഞങ്ങാട് ബസ്റ്റാന്റ് പരിസരത്തെ കൂൾബാറിൽ ഇരുവരും കയറി. ഇതിനിടയിൽ ശുചിമുറിയിൽ പോയി വരാമെന്നും പറഞ്ഞ് പോയ മകളെ പിന്നീട് കാണാനില്ലായിരുന്നു. അമ്മ രാധാമണി ഉടൻ ഹോസ്ദുർഗ് പോലീസിൽ പരാതി നൽകി. കേസെടുത്ത് അന്വേഷണം നടത്തിയപ്പോൾ കണ്ണൂർ സ്വദേശിയായ യുവാവിൻ്റെ കൂടെ യുവതി പോയതായി സൂചന ലഭിച്ചു

No comments