Breaking News

ജല ബജറ്റ് തയ്യാറാക്കൽ ; പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ തല ശിൽപ്പ ശാല നടന്നു


പരപ്പ ബ്ലോക്ക്‌ പഞ്ചായത്തിന്റെ നേതൃ ത്തിൽ  ഗ്രാമ പഞ്ചായത്ത്‌കളുടെ സഹകരണത്തോടെ  ജല ബജറ്റ് തയ്യാറാക്കുന്നതിനുള്ള  ബ്ലോക്ക്‌ തല ശിൽപ്പശാല ബ്ലോക്ക് പ്രസിഡന്റ് എം. ലക്ഷ്മി ഉത്ഘാടനം ചെയ്തു.. കെ. ഭൂപേഷ് അധ്യക്ഷൻ ആയിരുന്നു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് മാരായ ടി. കെ. രവി, പ്രസന്ന പ്രസാദ്, ടി. കെ. നാരായണൻ, ശ്രീജ. പി. എന്നിവർ സംസാരിച്ചു. നവ കേരള മിഷൻ ജില്ലാ കോർഡിനേറ്റർ കെ. ബാലകൃഷ്ണൻ, മൈനർ ഇറിഗേഷൻ. എ. ഇ. ഇ.   രമേശൻ.കെ. രാഘവൻ മാസ്റ്റർ  എന്നിവർ ക്ലാസ്സ്‌ എടുത്തു. ജന പ്രതിനിധികൾ,ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി മാർ, അസിസ്റ്റന്റ് സെക്രട്ടറി മാർ. അസിസ്റ്റന്റ് എഞ്ചിനീയർ മാർ, വെറ്റ റിനറി ഡോക്ടർ മാർ, വി. ഇ. ഒ. മാർ, ഐ. സി. ഡി. എസ് സൂപ്പർ വൈസർ മാർ, കൃഷി ഓഫീസർ മാർ. തൊഴിലുറപ്പ് എഞ്ചിനീയർ മാർ, സന്നദ്ധ പ്രവർത്തകർ  എന്നിവർ പങ്കെടുത്തു...

മെയ് 15,,16  തീയതികളിൽ ഗ്രാമ പഞ്ചായത്ത്‌ തല ശില്പ ശാല  നടത്തുന്നതിനും ജൂൺ 5ന്  പ്രഖ്യാപനം നടത്തുന്നതിനും ശില്പ ശാല  തീരുമാനിച്ചു.. ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി ഇൻ ചാർജ്. എം. വിജയ കുമാർ സ്വാഗതവും  ജനറൽ എക്സ്റ്റൻഷൻ ഓഫീസർ  കെ. ജി. ബിജുകുമാർ നന്ദിയും പറഞ്ഞു

No comments