Breaking News

പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്ന് ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകൾ ലഭിക്കാൻ ലിങ്ക് തുറക്കുക


തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഇന്നു പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നിനു സെക്രട്ടേറിയേറ്റ് പിആര്‍ഡി ചേന്പറിലാണ് ഫലപ്രഖ്യാപനം.

വൈകുന്നേരം നാലു മുതല്‍ വെബ്‌സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകുന്നതായിരിക്കും .ഇത്തവണ ആകെ പരീക്ഷയെഴുതിയത് 4,32,436 വിദ്യാര്‍ഥികളാണ്. ഇതില്‍ 2,14,379 പെണ്‍കുട്ടികളും 2,18,057 ആണ്‍കുട്ടികളും ഉള്‍പ്പെടുന്നു.

ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍:

www.keralaresults.nic.in

www.prd.kerala.gov.in

www.result.kerala.gov.in

www.examresults.kerala.gov.in

www.results.kite.kerala.gov.in


പ്ലസ്​ വൺ പ്രവേശനം: അപേക്ഷ സമർപ്പണം ജൂൺ രണ്ടിന്​ തുടങ്ങും

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ൺ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പ​ണം ജൂ​ൺ ര​ണ്ടി​ന്​ തു​ട​ങ്ങും. ജൂ​ൺ 10 വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ജൂ​ൺ 13ന്​ ​ട്ര​യ​ൽ അ​ലോ​ട്ട്​​മെൻറും 17ന്​ ​ആ​ദ്യ അ​ലോ​ട്ട്​​മെൻറും പ്ര​സി​ദ്ധീ​ക​രി​ക്കും. മു​ഖ്യ​ഘ​ട്ട​ത്തി​ൽ മൂ​ന്ന്​ അ​ലോ​ട്ട്​​മെൻറു​ക​ളു​ണ്ടാ​കും. മു​ഖ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കി ജൂ​ലൈ അ​ഞ്ചി​ന്​ ഒ​ന്നാം വ​ർ​ഷ ക്ലാ​സു​ക​ൾ തു​ട​ങ്ങാ​നാ​ണ്​ സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. സി.​ബി.​എ​സ്.​ഇ, ​ഐ.​സി.​എ​സ്.​ഇ പ​ത്താം ക്ലാ​സ്​ പ​രീ​ക്ഷ ഫ​ലം ഇ​തി​ന​കം പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നാ​ൽ അ​വ​ർ​ക്കു​വേ​ണ്ടി അ​പേ​ക്ഷ സ​മ​ർ​പ്പ​ണം ഇ​ത്ത​വ​ണ നീ​ട്ടേ​ണ്ടി​വ​രി​ല്ല.

No comments