Breaking News

പുലയനടുക്കം സുബ്രഹ്മണ്യ കോവിൽ നവീകരണ പുനപ്രതിഷ്ഠ നവീകരണ കലശ മഹോത്സവം; സുവനിയർ പ്രകാശനം ചെയ്തു


കോളംകുളം : പുലയനടുക്കം സുബ്രഹ്മണ്യ കോവിലിൽ മെയ്‌ 19മുതൽ 22വരെ നടക്കുന്ന നവീകരണ പുനപ്രതിഷ്ഠ നവീകരണ കലശ മഹോത്സവത്തിന്റെ ഭാഗമായി ആഘോഷകമ്മിറ്റി പുറത്തിറക്കിയ സുവനിയർ പ്രശസ്ത സിനിമ സംവിധായകൻ ശ്രീജിത്ത്‌ പലേരി പ്രകാശനം ചെയ്തു, പ്രശസ്ത യുട്യൂബ് ബ്ലോഗർ ആമി അശോക് ഏറ്റുവാങ്ങി, പരിപാടി കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ്‌ ടി.കെ രവി ഉൽഘടനം ചെയ്തു. ആഘോഷ കൺവീനർ സി.വി ഭാവനൻ, ചെയർമാൻ പിടി ലാലു, പഞ്ചായത്ത് മെമ്പർ അജിത് എന്നിവർ സംസാരിച്ചു ,കെ മണി സ്വാഗതവും, വി കെ ഹരീഷ് നന്ദിയും പറഞ്ഞു

No comments