Breaking News

ഇന്നലെയുണ്ടായ വേനൽ മഴയിലും കാറ്റിലും മലയോരത്തുണ്ടായത് വ്യാപക നാശനഷ്ടം


വെള്ളരിക്കുണ്ട് : വ്യാഴാഴ്ച ഉച്ചകഴിഞ്ഞുണ്ടായ ശക്തമായകാറ്റിലും മഴയിലും മലയോരത്തുണ്ടായത് വ്യാപക നാശനഷ്ടം . നിരവധി വീടുകൾ തകർന്നു.വൈദ്യുതി ബന്ധം താറുമാറായി..ഗതാഗതവും മുടങ്ങി.

കൊന്നക്കാട് തേങ്കയം റോഡിൽ മരങ്ങൾക്ക് ഒപ്പം ഇലക്ട്രിക്ക് പോസ്റ്റുകളും മറിഞ്ഞു വീണതിനാൽ ഈഭാഗത്തേക്കുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു . നാട്ടുകാരുടെ ശ്രമഫലമായി ചെറുവാഹനങ്ങൾ ക്ക് കടന്നു പോകുവാൻ സൗകര്യം ഒരുക്കി

കൊന്നക്കാട് തെങ്ങ് കടപുഴകി വീണ് മൈമൂനയുടെവീട് തകർന്നു.അപകടസമയത്ത്‌ ചെറിയ കുട്ടികൾ ഉൾപ്പെടെ ഉള്ളവർ വീടിനകത്ത്‌ ഉണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കില്ല.വീടിന്റ അടുക്കള ഭാഗം പൂർണ്ണ മായും തകർന്നു.. ഭക്ഷണസാധനങ്ങൾ ഉൾപ്പെടെ ഉള്ളവ നശിച്ചു.

കൊന്നകാട്ടെ ബളാൽ പഞ്ചായത്തിന്റെ വായനശാല ഗ്രന്ഥലയത്തിന്റെ മേൽ കൂര കാറ്റിൽ നിലം പൊത്തി.പുഴക്കര യൂസഫിന്റെ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകിവീണു. കൊന്നക്കാട് ബസ്സ്റ്റാന്റിനകത്തെ തണൽ മരങ്ങൾ കടപുഴകി.ഈ സമയത്ത്‌ ഇവിടെ ബസുകൾ പാർക്ക് ചെയ്തിരുന്നുവെങ്കിലും അപകടം ഉണ്ടായില്ല...

വള്ളിക്കടവിൽ നിർത്തിയിട്ട കാറിന് മുകളിലേക്ക് മരം പൊട്ടി വീണു. വള്ളിക്കടവ് സ്കൂൾ ജംഗഷൻ മുതൽ കൊന്നക്കാട് ടൗൺ വരെ യുള്ള പ്രധാനറോഡിൽ മരങ്ങൾ പൊട്ടി വീണതിനാൽ ഏറെ നേരം വാഹനഗതാഗതം തടസ്സപ്പെട്ടു. നിരവധിവീടുകൾക്കും കാർഷിക വിളകൾക്കും കാറ്റ് നാശം വിതച്ചു. ഇന്ന് രാവിലെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ കാറ്റും മഴയും നാശം വിതച്ച പ്രാദേശങ്ങൾ സന്ദർശിച്ചു നഷ്ടങ്ങൾ വിലയിരുത്തുമെന്ന് ജില്ലാ കളക്ടറുടെ ഓഫീസ് അറിയിച്ചു.വേനൽ മഴ നാശം വിതച്ചപ്രാദേശങ്ങൾ ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം. ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ഷോബി ജോസഫ്. പഞ്ചായത്ത്‌ അംഗങ്ങളായ ബിൻസി ജെയിൻ ,മോൻസി ജോയ് , പി. സി. രഘുനാഥൻ നായർ, ദേവസ്യ തറപ്പേൽ എന്നിവർ സന്ദർശിച്ചു..


No comments