Breaking News

'സുരേശൻ കാവുംതാഴെയും സുമലത ടീച്ചറും' വീണ്ടും ഒന്നിക്കുന്നു: സേവ് ദ ഡേറ്റ് വീഡിയോ


കൊച്ചി: ‘ന്നാ താന്‍ കേസ് കൊട്’ചിത്രത്തിലെ പ്രണയ ജോഡികളാണ് സുരേഷും, സുമലത ടീച്ചറും. ഈ റോളുകള്‍ അഭിനയിച്ച നടന്‍ രാജേഷ് മാധവനും നടി ചിത്ര നായരും ഒന്നിക്കുന്ന വീഡിയോ വൈറലാകുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച സേവ് ദി ഡേറ്റ് വീഡിയോയിലൂടെ രാജേഷാണ്  ഔദ്യോഗികമായി അറിയിച്ചത്. മെയ് 29നാണ് വിവാഹം എന്നാണ് വീഡിയോ പറയുന്നതെങ്കിലും ഇത് സിനിമ പ്രമോഷനാണ് എന്നാണ് സൂചന. രതീഷ് ബാലകൃഷ്ണ പൊതുവാളിന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രമോഷനാണ് വീഡിയോ എന്നാണ് വിവരം.

ന്നാ താന്‍ കേസ് കൊട് സിനിമയില്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച സുരേശന്‍ കാവുംതാഴെയും സുമലത ടീച്ചര്‍ എന്നീ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഇരുവരും ഡാന്‍സ് കളിക്കുന്നത് അടക്കം ഉള്ള മനോഹരമായ ഗാനം ഉള്‍പ്പെടുന്നതാണ് സേവ് ദി ഡേറ്റ് വീഡിയോ. ഗായകന്‍ അലോഷിയാണ് വീഡിയോയിലെ ഗാനം ആലപിച്ചിരിക്കുന്നത്.


മലയാള സിനിമയിലെ ശ്രദ്ധേയനായ കാസ്റ്റിംഗ് ഡയറക്ടര്‍ കൂടിയാണ് രാജേഷ് മാധവന്‍. ഏറെ ശ്രദ്ധിക്കപ്പെട്ട തിങ്കളാഴ്‌ച നിശ്ചയമെന്ന ചിത്രത്തിന്‍റെ കാസ്റ്റിംഗ് ഡയറക്ടര്‍ ഇദ്ദേഹമായിരുന്നു.  ‘ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയിലും രാജേഷ് കാസ്റ്റിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദിലീഷ് പോത്തന്‍റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പുതിയ 

കലഹം മൂലം കാമിനിമൂലം, മിന്നൽമുരളി, ന്നാ താന്‍ കേസ് കൊട്, മദനോത്സവം തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളാണ് രാജേഷ് കൈകാര്യം ചെയ്തത്. മദനോത്സവമാണ് രാജേഷിന്‍റെ അവസാനം ഇറങ്ങിയ ശ്രദ്ധേയ ചിത്രം. ഇതില്‍ നമ്പൂതിരി ക്വട്ടേഷന്‍ ടീം അംഗമായിരുന്നു രാജേഷ്. 

അതേ സമയം അടുത്തിടെ രാജേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ വിവരങ്ങളും പുറത്ത് വിട്ടിരുന്നു. പെണ്ണും പൊറാട്ടും എന്നാണ് ചിത്രത്തിന്‍റെ പേര്. സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ മാത്രമാണ് ഇതുവരെ പുറത്തുവിട്ടത്. 

No comments