Breaking News

അധിക നികുതി വേണ്ടെന്ന് വെസ്റ്റ്എളേരി പഞ്ചായത്ത് യു ഡി എഫ് ഭരണ സമിതി; വിയോജനക്കുറിപ്പുമായി എൽ ഡി എഫ്


കുന്നുംകൈ: കെട്ടിട നികുതി വര്‍ധിപ്പിക്കുന്നതിനെതിരെ പ്രമേയം പാസാക്കി വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത്  പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ച് അധികവരുമാനം വേണ്ടെന്നാണ് പ്രമേയത്തിന്റ ഉള്ളടക്കം. നികുതി വര്‍ധന കാരണം സംസ്ഥാനത്ത് സാധാരണക്കാര്‍ നട്ടം തിരിയുന്ന സാഹചര്യത്തിലാണ് വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിന്റെ ജനകീയ തീരുമാനം.കെട്ടിട നികുതി വര്‍ധന നടപ്പാക്കില്ലെന്നും അധിക തുക വേണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് പഞ്ചായത്ത് പ്രമേയം അവതരിപ്പിച്ചത്.  നിരക്ക്  വര്‍ധിപ്പിച്ചുള്ള ഉത്തരവ് പിന്‍വലിക്കുകയോ അധിക നിരക്ക് ഒഴിവാക്കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചു നല്‍കുകയോ ചെയ്യണമെന്ന് യു.ഡി.എഫ് ഭരണ സമിതി ആവശ്യപ്പെട്ടു.മുന്‍പ് കെട്ടിട നികുതി വര്‍ധിപ്പിച്ചപ്പോള്‍ അടിസ്ഥാന നിരക്ക് നിശ്ചയിക്കാനുള്ള അധികാരം സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരുന്നു. അതിനാല്‍  വിവിധ ഗ്രാമപഞ്ചായത്തുകളില്‍ വ്യത്യസ്ത നിരക്കാണ് ഇപ്പോൾ ഉള്ളത്. ഇപ്പോഴത്തെ വര്‍ധയില്‍ ഇളവുവരുത്താനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടില്ല.ഇതിനെ തുടര്‍ന്നാണ് വെസ്റ്റ് എളേരി  പഞ്ചായത്ത് പ്രമേയം അവതരിപ്പിച്ചത്.
 മെമ്പർ എൻ ശരീഫ് പ്രമേയം അവതരിപ്പിച്ചു. എം വി ലിജിന പിന്താങ്ങി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ, വൈസ് പ്രസിഡന്റ് പി സി ഇസ്മായിൽ , കെ കെ തങ്കച്ചൻ, മോളിക്കുട്ടി പോൾ എന്നിവർ പ്രമേയത്തെ അനുകൂലിച്ചു സംസാരിച്ചു. അതേസമയം  സി.പി.എം അംഗങ്ങള്‍ പ്രമേയത്തോട്  വിയോജനകുറിപ്പുമായി രംഗത്തു വന്നു. എല്ലാ മേഖലയിലും തകർന്നടിഞ്ഞതിനെത്തുടർന്നു ജനങ്ങൾ പൊറുതിമുട്ടുന്ന സമയത്ത് അധിക നികുതി വേണ്ടന്നു തീരുമാനമെടുത്ത പഞ്ചായത്ത് ഭരണസമിതി കൊണ്ട് വന്ന പ്രമേയത്തെ  എൽ ഡി എഫ് എതിർത്തത്  ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഭരണ സമിതി കുറ്റപ്പെടുത്തി.

No comments