Breaking News

വെള്ളരിക്കുണ്ട് ബീവറേജ് വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചു ; തീപിടുത്തത്തെ തുടർന്ന് ഒരാഴ്ചയിലേറെയായി അടവായിരുന്നു


വെള്ളരിക്കുണ്ട് : തീപിടുത്തത്തെ തുടർന്ന് അടച്ചിട്ടിരുന്ന വെള്ളരിക്കുണ്ട് ബീവറേജ് ഷോപ്പ് വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചു. തീ പിടുത്തമുണ്ടായ കെട്ടിടത്തിലെതന്നെ മുകളിലത്തെ നിലയിലാണ് പ്രവർത്തനം വീണ്ടും ആരംഭിച്ചത്. ഇന്നലെയും ഇന്നുമായി മദ്യത്തിന്റെ പുതിയ ലോഡുകൾ ഇറക്കിയിരുന്നു. പഴയജീവനക്കാരെ മാറ്റി പുതിയ ആൾക്കാരാണ് നിലവിൽ ജോലി ചെയ്യുന്നത്. ദുരൂഹ സാഹചര്യത്തിലുണ്ടായ "തീ"യെ ക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്.ഇനി അടുത്ത മാർച്ച്‌ ഏപ്രിലിൽ "ചാത്തൻ തീയുണ്ടാവുന്നത് വരെ " ടെൻഷൻ അടിക്കാതെ വാങ്ങി അടിക്കാം എന്ന ആശ്വാസത്തിലാണ് മദ്യപർ. ബീവറേജ് അടച്ചിട്ടിരുന്ന അവസരത്തിൽ വൻ വില കൊടുത്ത് ബ്ലാക്കിൽ മദ്യം വാങ്ങിയും വാഹനങ്ങൾക്ക് വൻ വാടകകൊടുത്തു ദൂരസ്ഥലങ്ങളിൽ പോയി മദ്യംവാങ്ങിയും മിക്ക മദ്യപരുടെയും പോക്കറ്റ് കാലിയായിരുന്നു.

No comments