Breaking News

''ചെറുകിട വ്യാപാര മേഖലയെ തകർക്കുന്ന ഓൺലൈൻ കുത്തകകളെ നിയന്ത്രിക്കുക": കെ. അഹമ്മദ് ഷെരീഫ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് വാർഷിക പൊതുയോഗം സമാപിച്ചു


വെള്ളരിക്കുണ്ട്:  ഭീമമായ വാടക കൊടുത്തും വൈദ്യുതി ബിൽ അടച്ചും, ജീവനക്കാർക്ക് വേതനം നൽകിയും വിവിധ ലൈസൻസ് എടുത്തുമൊക്കെ കച്ചവട സ്ഥാപനം നിലനിർത്തി കൊണ്ടു പോകുന്ന സാഹചര്യത്തിൽ ചെറുകിട കച്ചവടക്കാർക്ക് ഇരുട്ടടി എന്നോണം ഓൺലൈൻ വ്യാപാര മേഖല തഴച്ച് വളരുകയാണ്, ഇതിന് വളം വച്ച് കൊടുക്കുന്ന നടപടിയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷരീഫ് പറഞ്ഞു. നാടിൻ്റെ സമ്പത്തിനെ കുത്തക മുതലാളിമാർ കൊള്ളയടിച്ച് കൊണ്ടുപോവുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗത്തിൽ യൂണിറ്റ് പ്രസിഡണ്ട് തോമസ് ചെറിയാൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് തോമസ് കാനാട്ട്, യൂനിറ്റ് ട്രഷറർ കേശവൻ നമ്പീശൻ, എ.അസൈനാർ, റിങ്കു മാത്യു, സന്തോഷ് ഹൈടെക്, അനീഷ് ക്രിസ്റ്റൽ, വനിതാ വിംഗ് ജില്ലാ ജോ. സെക്രട്ടറി മായാരാമചന്ദ്രൻ, യൂത്ത് വിംഗ് സെക്രട്ടറി ഷാനവാസ്, ചാക്കോ ഐക്കര, ബേബി പി എം, എം.ജെ ലോറൻസ് തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി ബാബു കല്ലറയ്ക്കൽ സ്വാഗതം പറഞ്ഞു

No comments