Breaking News

മലയോരം വറ്റിവരളുന്നു ചെക്ക്ഡാമുകൾ നോക്കുകുത്തി തോടുകളും കിണറുകളും വറ്റിയതോടെ കാർഷിക വിളകളും കരിഞ്ഞുണങ്ങുന്നു


വെള്ളരിക്കുണ്ട്: കടുത്ത ചൂടിൽ മലയോരത്തെ തോടുകളും കിണറുകളും ഉൾപ്പടെയുള്ള ജലാശയങ്ങൾ വറ്റി വരണ്ടതോടെ കുടിവെള്ള ക്ഷാമം രൂക്ഷമായി. അതോടൊപ്പം കാർഷിക വിളകളും കരിഞ്ഞുണങ്ങുകയാണ്. ജില്ലയിൽ പലയിടത്തും വേനൽമഴ ലഭിച്ചെങ്കിലും വെള്ളരിക്കുണ്ട് താലൂക്കിൽ കാര്യമായി പെയ്തില്ല.


മലയോരം വറ്റിവരണ്ട്‌ കാർഷിക വിളകൾ കരിഞ്ഞുണങ്ങുമ്പോഴും കള്ളാർ പഞ്ചായത്തിൽ 14 ചെക്ക്ഡാമുകൾ നോക്കുകുത്തിയാവുകയാണ്.  കനത്ത വരൾച്ചയിലേക്ക് നീങ്ങുകയാണ് മലയോരം. ജലക്ഷാമം നേരിടാൻ വിവിധ ഫണ്ടുകൾ ഉപയോഗിച്ച്‌ നിർമിച്ച ചെറുതും വലുതുമായ ഒട്ടേറെ ചെക്ക്ഡാമുകൾ മലയോരത്തുണ്ട്. പലക ഇടാതെയും അറ്റകുറ്റപ്പണി നടത്താതെയും ഇവ നശിക്കുകയാണ്‌. ഒരുവർഷം മുമ്പ് നിർമിച്ചത്‌ പോലും പലയിടത്തും സംരക്ഷണമില്ലാതെ കിടക്കുന്നു.

ലക്ഷങ്ങൾ മുടക്കി നിർമിച്ചവയാണിത്‌. കള്ളാർ പഞ്ചായത്തിൽ  ആടകം, കൊട്ടോടി, കുടുംബൂർ, കള്ളാർ, പെരുമ്പള്ളി, ചുള്ളിക്കര, പയ്യച്ചേരി, അയ്യങ്കാവ്, വണ്ണാത്തിക്കാനം, മുണ്ടോട്ട്. അഞ്ചാല, പൈനിക്കര, കോളിച്ചാൽ പൂക്കയം പ്രദേശങ്ങളിലാണ് ചെക്ക്ഡാമുകൾ. പ്രധാന ജലസ്രേതസ്സായ കൊട്ടോടി, കുടുംബൂർ, പൂക്കയം, പെരുമ്പള്ളി പുഴകളിൽ പതിവിലും നേരത്തെ വെള്ളം കുറഞ്ഞു.

വെള്ളം തടഞ്ഞുനിർത്താൻ നിർമിച്ച ചെക്ക്ഡാമുകൾ അറ്റകുറ്റ പ്പണി നടത്തി സംരക്ഷിച്ചാൽ ഇത്രയും രൂക്ഷമായ ജലക്ഷാമം മേഖലയിൽ അനുഭവപ്പെടില്ല.




No comments