Breaking News

വെളളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ വാർഷിക പൊതുയോഗം പരപ്പയിൽ നടന്നു പി.വി.കെ പനയാൽ ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട്: നവകേരളത്തെ വൈഞ്ജാനിക കേരളമാക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ച സാംസ്‌ക്കാരിക സംഘടന  ലൈബ്രറി കൗൺസിലിന്റെ വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ വാർഷിക ജനറൽ ബോഡ് യോഗം പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ  നടന്നു. ലൈബ്രറി കൗൺസിൽ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും ഗ്രന്ഥലോകം ചീഫ് എഡിറ്ററുമായ പി.വി.കെ പനയാൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോസ് സെബാസ്റ്റിയൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ദിലീപ്കുമാർ.പി. സംസ്ഥാന ജില്ലാ തല പദ്ധതികളുടെ വിശദീകരണം നടത്തി. വെള്ളരിക്കുണ്ട് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഏ.ആ്ർ സോമൻ 2023 24 വർഷത്തെ ബഡ്ജറ്റും വരവ് ചിലവ് കണക്കും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ  ജോയിന്റ് സെക്രട്ടറി ബി.കെ. സുരേഷ്  സ്വാഗതവും,  താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എൻ.കെ. ഭാസക്കരൻ നന്ദിയും പറഞ്ഞു. യോഗത്തിൽ ചർച്ച മറുപടി, ഭാവി പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് വിശദമായ വിലയിരുത്തലും നടത്തി.

No comments