Breaking News

പരപ്പയിലെ നിരവധി വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നിരീക്ഷണ ക്യാമറ മറച്ച് വച്ചാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്


പരപ്പ: പരപ്പയിലെ നിരവധി വ്യാപാര സ്ഥാപനങ്ങളിൽ കള്ളൻ കയറി. സി.എച്ച്.കെ സൂപ്പർ മാർക്കറ്റ്, മഹാലക്ഷ്മി ട്രേഡേഴ്സ്, നാഷണൽ ട്രേഡേഴ്സ് എന്നീ കടകളിലാണ് മോഷണം നടന്നത്. സി.സി.ടി.വി ക്യാമറകൾ തിരിച്ചു വെച്ചതിന് ശേഷമാണ് മോഷണം നടന്നത്. വ്യാപാരികൾ കട തുറക്കുമ്പോഴാണ് പൂട്ട് പൊളിച്ചതായി കണ്ടത്. രാവിലെ കൂടുതൽ കടകൾ തുറന്നാലേ ഏതെല്ലാം കടകളിൽ കള്ളൻ കയറിയെന്ന് വ്യക്തമാകു. വെള്ളരികുണ്ട് പോലിസ് സ്ഥലത്തെത്തി





No comments