Breaking News

ആവേശമായി ആനക്കല്ലിലെ മഴപ്പൊലിമ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.ലക്ഷ്മി ഉൽഘാടനം ചെയ്തു


പാറപ്പള്ളി: കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്സ് 19-ാം വാർഡിലെ ആനക്കല്ല് വയലിൽ സംഘടിപ്പിച്ച മഴപ്പൊലിമ ജനപങ്കാളിത്തം കൊണ്ടും വിവിധ പരിപാടികൾ കൊണ്ട് ആവേശകരമായ അനുഭവമായി മാറി. ചേറാണ് ചോറ് എന്ന സന്ദേശമുയർത്തി കാർഷിക സംസ്കൃതിയിലേക്ക് പുതിയ തലമുറയെ ആകർഷിക്കാൻ കുടുംബശ്രീ സംഘടിപ്പിക്കുന്ന മഴപ്പൊലിമയ്ക് ആയിരങ്ങളാണ് വിവിധ വാർഡുകളിൽ നിന്നും ഒഴുകി എത്തിയത്.പ്രമുഖ നാടൻ പാട്ടുക്കാരൻ സുഭാഷ് അറുകരയുടെ നാടൻ പാട്ടും വടംവലി അടക്കം വിവിധ കലാകായിക മത്സരങ്ങളും വയലിൽ അരങ്ങേറി. രതീഷ് അമ്പലത്തറ, ഷാന ബാലൂർ എന്നിവർ വിവിധ കലാപരിപാടികൾക്ക് നേതൃത്വം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.ലക്ഷ്മി ഉൽഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി പി.ശ്രീജ അദ്ധ്യക്ഷത വഹിച്ചു.കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ടി.ടി.സുരേന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുത്തു. പഞ്ചായത്ത് വൈ. പ്രസിഡൻ്റ് പി.ദാമോദരൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. രജനി കൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഗോപാലകൃഷ്ണൻ, ബ്ലോക്ക് മെമ്പർ പി.വി.ശ്രീലത, മെമ്പർമാരായ ജഗനാഥ്, കുഞ്ഞികൃഷ്ണൻ,നിഷ, ഇ ബാലകൃഷ്ണൻ, എന്നിവർ സംസാരിച്ചു. സി.ഡി.എസ്സ്.

ചെയർപേഴ്സൺ ബിന്ദു കൃഷ്ണൻ സ്വാഗതവും വൈ.ചെയർപേഴ്സൺ പി.എൽ.ഉഷ നന്ദിയും പറഞ്ഞു.

No comments