Breaking News

വീടിന്റെ ടെറസിലുള്ള സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം


കാഞ്ഞങ്ങാട് : വീടിന്റെ ടെറസിലുള്ള സ്വിമ്മിംഗ് പൂളില്‍ അബദ്ധത്തില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. പ്രവാസിയായ മാണിക്കോത്ത് പടിഞ്ഞാറ് വളപ്പില്‍ ഹാഷിം- തസ്ലീമ ദമ്പതികളുടെ മകന്‍ ഹദിയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ തൊട്ടടുത്തുള്ള ഹഷിമിന്റെ സഹോദരന്‍ ഷാഫിയുടെ വീടിന്റെ മുകളില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ ടെറസിലുള്ള സ്വിമ്മിംഗ് പൂളില്‍ വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സഹോദരങ്ങള്‍:അന്‍ഷിക്, ഹഫീഫ. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

No comments