വെള്ളരിക്കുണ്ട് താലൂക്കിലെ റേഷൻ വ്യാപാരികളുടെയും സപ്ലൈ ഓഫീസ് ജീവനക്കാരുടെയും സംയുക്ത യോഗം സിവിൽ സ്റ്റേഷനിൽ നടന്നു
വെള്ളരിക്കുണ്ട്: താലൂക്കിലെ മുഴുവൻ റേഷൻ വ്യാപാരികളുടെയും സപ്ലൈ ഓഫിസ് ജീവനക്കാരുടെയും സംയുക്ത യോഗം വെള്ളരിക്കുണ്ട് സിവിൽ സ്റ്റേഷനിലെ താലൂക്ക് കോൺഫറൻസ് ഹാളിൽ സപ്ലൈ ഓഫിസർ സജീവൻ ടി.സി യുടെ അദ്ധ്യക്ഷതയിൽ നടന്നു. അസി: താലൂക്ക് സപ്ലൈ ഓഫിസർ ദാക്ഷായണി ഏ യോഗത്തിൽ സ്വാഗതം പറഞ്ഞു.
യോഗത്തിൽ റേഷൻ വിതരണ രംഗത്തെ പ്രധാന പ്രശ്നങ്ങളം പ്രയാസങ്ങളും റേഷൻവ്യാപരികളായ സജീവ് പാത്തിക്കര, ഹരിദാസ് ഇ.എൻ, പ്രമോദ്,ശ്രീകുമാർ ,അജിത് എന്നിവർ അവതരിപ്പിച്ചു. ആയതിന് പ്രായോഗികമായ രീതിയിൽ പരിഹാരങ്ങൾ ഉണ്ടാവുമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ സജീവൻ. ടി സി യോഗത്തിൽ ഉറപ്പു നൽകി.
താലൂക്കിലെ റേഷൻ വിതരണം കാര്യക്ഷമവും പൂർണ്ണമായും കുറ്റമറ്റരീതിയിലുമാക്കുന്നതിനായി മുഴുവൻ വ്യാപാരികളുടെയും സഹകരണം ഉണ്ടാവണമെന്ന് ടി എസ് ഒ യോഗത്തിൽ നിർദേശിച്ചു. ഇക്കാര്യത്തിൽ സപ്ലൈ ഓഫീസിന്റെ ഭാഗത്ത് നിന്ന് റേഷൻ വ്യാപാരികൾക്ക് വേണ്ടഎല്ലാ സഹായവും സഹകരണവും ടി.എസ്. ഒ യോഗത്തിൽ ഉറപ്പു നൽകി. വ്യാപാരികൾ ഉന്നയിച്ച വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികൾക്കും പ്രയാസങ്ങൾക്കും അസി: താലൂക്ക് സപ്ലൈ ഓഫിസർ ഏ ദാക്ഷായണി, റേഷനിംഗ് ഇൻസ്പെക്ടർമാരായ ജാസ്മിൻ കെ ആന്റണി, രാജീവൻ കെ, സിനിയർ ക്ലർക്ക് ബിനോയ് ജോർജ് എന്നിവർ മറുപടി പറഞ്ഞു. ഇ പോസ് എഞ്ചിനിയർ രാഹുൽകുമാർ ഏ ആർ ഉം യോഗത്തിൽ പങ്കെടുത്തു.സീനിയർ ക്ലർക്ക് ദിനേശ് കുമാർ സി എം യോഗത്തിന് നന്ദി അറിയിച്ചു.
No comments