വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ചിറ്റാരിക്കൽ ഉപജില്ലാ തല ഉദ്ഘാടനം ജി.എച്ച്.എസ്.എസ് ബളാലിൽ നടന്നു
വെള്ളരിക്കുണ്ട് : കുട്ടികളുടെ സർഗ്ഗശേഷികളെ പരിപോഷിപ്പിക്കുന്നതിനായി വിദ്യാലയങ്ങളിൽ പ്രവർത്തിച്ചുവരുന്ന വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ചിറ്റാരിക്കാൽ ഉപജില്ല തല പ്രവർത്തനോൽഘാടനവും സാഹിത്യ സെമിനാറും ബളാൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിൽ നടന്നു. ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുമായി നൂറോളം കുട്ടികളും അധ്യാപകരും
പങ്കെടുത്തു. ഡോ വത്സൻ പിലിക്കോട് പരിപാടി ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ സാബു ഇടശ്ശേരി അധ്യക്ഷത വഹിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു ജോസ്, സുരേഷ് മുണ്ടമാണി, പി ടി എ വൈസ് പ്രസിഡണ്ട് കെ,എം പി ടി എ പ്രസിഡന്റ് വിജിത വിനീഷ്, സതീഷ് ബാബു എന്നിവർ സംസാരിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി ഉപജില്ല കോഡിനേറ്റർ ഷൈജു ബിരിക്കുളം സ്വാഗതവും രാജീവ് പിജി നന്ദിയും പ്രകാശിപ്പിച്ചു. സാഹിത്യ സെമിനാറിൽ കമ്പല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ആര്യ ലക്ഷ്മി ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
No comments