മാതൃഭൂമി പുസ്തകോത്സവത്തിന് ഇന്ന് വൈകിട്ട് വെള്ളരിക്കുണ്ടിൽ തിരിതെളിയും സിനിമാ സംവിധായകനും നടനുമായ ജോയ് മാത്യു ഉദ്ഘാടനം ചെയ്യും
വെള്ളരിക്കുണ്ട് : മലയാളത്തിലെയും ഇംഗ്ലീഷിലെയും മികച്ച പുസ്തകങ്ങളുടെ ശേഖരമൊരുക്കി വെള്ളരിക്കുണ്ട് ജെ കെ ടവറിൽ മാതൃഭൂമി ബുക്സ് ഒരുക്കുന്ന പുസ്തകോത്സവം ഇന്ന് (ജൂലൈ 3) തുടങ്ങും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹകരണത്തോടെ നടക്കുന്ന പുസ്തകോത്സവം തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് നടൻ ജോയ് മാത്യു ഉദ്ഘാടനം ചെയ്യും. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട്
വിശിഷ്ടതിഥി ആവും. വേദിയിൽ ജീവകാരുണ്യ പ്രവർത്തകനും അക്യുപക്ച്ചർ വിദഗ്ദ്ധനുമായ ഡോ. സജീവ് മറ്റത്തിലിനെ ആദരിക്കും. ചടങ്ങിൽ വിവിധ സാംസ്‌കാരിക പ്രതിനിധികൾ പങ്കെടുക്കും.
ജൂലൈ 9 വരെ നീളുന്ന പുസ്തകോത്സവത്തിൽ പുസ്തക ചർച്ച, കവിയരങ്ങ്, ക്വിസ് പ്രോഗ്രാം, കലാപരിപാടികൾ തുടങ്ങിയവ നടക്കും. ഫോൺ : 8590603062
No comments