Breaking News

വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഹരിതകർമ്മ സേനാംഗങ്ങൾക്ക് റെയിൻ കോട്ട്, ഗ്ലൗസ് എന്നിവ വിതരണം ചെയ്തു


ഭീമനടി: വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ മുഴുവൻ ഹരിതകർമ്മ സേനാംഗങ്ങൾക്കും റെയിൻ കോട്ട്, ഗ്ലൗസ് എന്നിവ വിതരണം ചെയ്തു. ചടങ്ങിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മോളിക്കുട്ടി പോൾ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ്  പി സി ഇസ്മായിൽ.റെയിൻ കോട്ട് വിതരണം നിർവഹിച്ചു. മെമ്പർമാരായ ബിന്ദു മുരളീധരൻ,  ജയിംസ് ടി എ,  ശാന്തി കൃപ,  ലിജിന എം.വി, കുമാരി അഖില സി.വി,  ഹരിത സേനാംഗങ്ങൾ,  സി. ഡി. എസ് ചെയർപേഴ്സൺ  സൗദാമിനി വിജയൻ, അസിസ്റ്റൻ്റ് സെക്രട്ടറി ശ്രീ പോൾ കെ.ജെ , വിഇഒ മാരായ സുരേഷ് കുമാർ, സന്ദീപ് കുമാർ എസ് പൈ തുടങ്ങിയവർ പങ്കെടുത്തു

No comments