Breaking News

മദ്യപിക്കാൻ അനുജനെ കൂടെവിടാത്ത ഏട്ടനെ മർദിച്ചതായി പരാതി ; ചിറ്റാരിക്കൽ പോലീസ് കേസ് എടുത്തു


വെള്ളരിക്കുണ്ട് : മദ്യപിക്കാൻ അനുജനെ വിടാതെ ഡീഅഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ച വിരോധത്താൽ ഏട്ടനെ തടഞ്ഞു നിർത്തി മർദിച്ചതായി പരാതി. വെസ്റ്റ് എളേരി ഭീമനടിയിലാണ് സംഭവം. ഭീമനടി കുറുഞ്ചേരി സ്വദേശി വിപിനാണ് പരാതിക്കാരൻ. വിപിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സന്തോഷ്‌, ധനീഷ്, ബിനീഷ്, ജിസ്, പ്രഭ തുടങ്ങിയ അഞ്ചുപേർക്കെതിരെ ചിറ്റാരിക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

No comments