മഞ്ചേശ്വരത്ത് വൻ മദ്യവേട്ട ; 432 ലിറ്റർ കർണാടക നിർമ്മിത വിദേശമദ്യം പിടികൂടി
മഞ്ചേശ്വരം ചെക്ക്‌പോസ്റ്റില്‍ വീണ്ടും വന്‍ മദ്യവേട്ട. വെളളിയാഴ്ച്ച രാത്രി 9 മണിയോടെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍.റിനോഷും സംഘവും നടത്തിയ വാഹന പരിശോധനക്കിടെ കെ.എ-20 എം.ബി-3090 നമ്പര്‍ മാരുതി സ്വിഫ്റ്റ് കാറില്‍ അനധികൃതമായി കടത്തുകയായിരുന്ന 432 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത വിദേശമദ്യം പിടികൂടി. 2400 ടെട്രാ പായ്ക്കറ്റ് മദ്യം 50 കാര്‍ഡ്‌ബോര്‍ഡ് പെട്ടികളിലാക്കി കാറിന്റെ ഡിക്കിയില്‍ വെച്ചാണ് കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ മംഗലാപുരം ജെപ്പന മുഗാരു ഗോരിഗുഡ്ഡ സ്വദേശി എ.ബാലകൃഷണ എന്ന 50-കാരന്‍ അറസ്റ്റിലായി. കുമ്പള ഭാഗത്തേക്കാണ് ഇയാള്‍ മദ്യം എത്തിക്കാന്‍ ശ്രമിച്ചത്.
No comments