ജീവനും കൃഷിക്കും ഭീഷണി ; മലയോരത്ത് കാട്ടുപന്നിശല്യം രൂക്ഷമാവുന്നു
വെള്ളരിക്കുണ്ട്. കാട്ടുപന്നികളുടെ ശല്യം കാരണം കർഷകർ പൊറുതിമുട്ടി. കൂട്ടത്തോടെ കാടിറങ്ങുന്ന പന്നികൾ കപ്പ, ചേന, ചേമ്പ്, വാഴ എന്നിവ പൂർണമായും നശിപ്പിക്കുന്നത് കർഷകർക്ക് താങ്ങാനാകാത്ത പ്രഹരമായി. പകൽസമയങ്ങളിൽ പോലും പന്നികൾ നാട്ടിലിറങ്ങാൻ തുടങ്ങിയതോടെ ജനങ്ങൾക്ക് പുറത്തിറങ്ങി നടക്കാൻ പോലും പേടിയാണ്. മൗവ്വേനി, കാവുംതല, ചീർക്കയം, ഏച്ചിപൊയിൽ, ചെന്നടുക്കം, മൗക്കോട്, ഓട്ടപടവ്, മൗക്കോട്, കടവത്ത് മുണ്ട, അശോകചാൽ, മുടന്തൻപാറ, മരുതുംകുളം, എടക്കാനം, ദർഗാസ്, ചുള്ളി, ബളാൽ, അട്ടക്കാട്, നരമ്പച്ചേരി, കുറുഞ്ചാരി, എടത്തോട്, കളിയാനം, ബിരിക്കുളം, കാലിച്ചാമരം, പരപ്പിച്ചാൽ പ്രദേശങ്ങളിലാണ് പന്നിശല്യം രൂക്ഷമായത്. കാട്ടുമൃഗങ്ങളുടെ ശല്യം കൊണ്ട് കൃഷിനാശം സംഭവിച്ച കർഷകർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം.
No comments