മഞ്ചേശ്വരത്ത് മദ്യവേട്ട; 172 ലിറ്റർ രണ്ടുപേർ അറസ്റ്റിൽ
മഞ്ചേശ്വരം ചെക് പോസ്റ്റില്‍ വീണ്ടും മദ്യവേട്ട. ശനിയാഴ്ച്ച രാത്രി 8 മണിയോടെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍.റിനോഷും സംഘവും നടത്തിയ വാഹന പരിശോധനയില്‍ കാറില്‍ കടത്തുകയായിരുന്ന 172.8 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത വിദേശമദ്യം പിടികൂടി. സംഭവത്തില്‍ പെരിയ മേലെ കല്ല്യോട്ട് സ്വദേശി എം.ദാമോദരന് (46), ചട്ടഞ്ചാല്‍ മൈലാട്ടി സ്വദേശി എം.മനോമോഹന (42) എന്നിവരെ അറസ്റ്റ് ചെയ്തു. 960 ടെട്രാപായ്ക്കറ്റ് മദ്യം 20 കാര്‍ഡ്‌ബോര്‍ഡ് പെട്ടികളിലാക്കി കെ.എല്‍ -59 എ-4571 നമ്പര്‍ സ്വിഫ്റ്റ് കാറിലാണ് കാസര്‍കോട് ഭാഗത്തേക്ക് കടത്താന്‍ ശ്രമിച്ചത്.
No comments