Breaking News

ഷാർജയിലെത്തിയ നീലേശ്വരം പുതുക്കൈ സ്വദേശിയായ കോൺഗ്രസ് നേതാവ് പനി ബാധിച്ച് മരിച്ചു


രണ്ടാഴ്ച്ച മുൻപ് ഷാർജയിലെത്തിയ നീലേശ്വരം പുതുക്കൈ സ്വദേശി പനി ബാധിച്ച് മരിച്ചു.പുതുക്കൈ ചുട്ടുവത്തെ  പരേതനായ മഠത്തിൽ നാരായണൻ നായർ-ഐക്കോട്ട്  തമ്പായി ദമ്പതികളുടെ മകൻ എ.വി ശ്രീനിവാസനാണ് ഷാർജയിലെ അൽഖാസ്മി ആശുപത്രിയിൽ പനിയെ തുടർന്ന്  മരണപ്പെട്ടത്.വെല്‍ഡിംങ്ങ് തൊഴിലാളിയായിരുന്നു. ഭാര്യ ജിഷ(ഇരിയ). മക്കള്‍: അര്‍ജുന്‍, അര്‍ച്ചന. സഹോദരങ്ങള്‍: നാരായണന്‍, വിജയന്‍, ഇന്ദിര, പുഷ്പലത, ശോഭന. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം കമ്മറ്റി അംഗമായ ശ്രീനിവാസന്‍ മുന്‍ സേവാദള്‍ കമ്മറ്റി അംഗം പുതുക്കൈ എന്‍എസ്എസ് കരയോഗം അംഗം ചുട്ടുവം  പരിതാളിക്കാവ് സംരക്ഷണട്രസ്റ്റ് അംഗം, അഴീക്കോട് തറവാട് കമ്മറ്റി അംഗം, മഹാത്മാ സാംസ്‌കാരിക വേദി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം അറിയപ്പെടുന്ന കോല്‍ക്കളി കലാകാരനും സാമൂഹ്യ പ്രവര്‍ത്തകനുമാണ്


No comments