Breaking News

ബളാൽ പഞ്ചായത്ത് ഒൻപതാം വാർഡിൽ മഹിളാ കോൺഗ്രസ്സ് യൂണിറ്റ് രൂപീകരണ കൺവെൻഷൻ നടന്നു


വെള്ളരിക്കുണ്ട് :ഡോളർ കടത്തു കേസിൽ കസ്റ്റംസ് പ്രതി ചേർത്ത മുഖ്യമന്ത്രി പിണറായി വിജയൻ തൽസ്ഥാനം രാജി വെക്കണമെന്ന് ബളാൽ പഞ്ചായത്ത് ഒൻപതാം  വാർഡ് മഹിളാ കോൺഗ്രസ്സ് യൂണിറ്റ് രൂപീകരണ കൺവെൻഷൻ ആവശ്യപ്പെട്ടു. 

കൊന്നക്കാട് കമ്യൂണിറ്റി ഹാളിൽ നടന്ന കൺവെൻഷൻ മഹിളാകോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി മീനാക്ഷി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 

വാർഡ് മെമ്പർ ബിൻസി ജെയിൻ അധ്യക്ഷത വഹിച്ചു.. 

ഐ. എൻ. ടി. യു. സി. ജില്ലാ പ്രസിഡന്റ് പി. ജി. ദേവ്. ജോളി ബേബി. ലിൻസി രൂമേഷ് അമ്മിണി മാധവൻ. സുഷമ പോൾ. ബീന ഐക്കര. ബിന്ദു ഷാജി എന്നിവർ പ്രസംഗിച്ചു..

No comments