Breaking News

കോവിഡ് വ്യാപനം ; പാണത്തൂർ അതിർത്തികളിൽ നിയന്ത്രണം ശക്തമാക്കാൻ തീരുമാനം


പനത്തടി: പനത്തടി ഗ്രാമ പഞ്ചായത്തിൽ കോവിഡ് വ്യാപനം നിയന്ത്രണത്തിന്റെ  ഭാഗമായി  പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അതിർത്തിയിൽ നിയന്ത്രണം കർശനമാക്കാൻ തീരുമാനിച്ചു. പാണത്തൂർ ചെമ്പേരി കർണ്ണാടക അതിർത്തിയും സുള്ള്യ കല്ലപ്പള്ളി അതിർത്തിയും അടച്ചിടാനും കർണ്ണാടകയിൽ നിന്ന് വരുന്നവർ വാക്സിനേഷൻ സർട്ടിഫിക്കറ്റ് / കോവിഡ് നെഗറ്റീവ് ടെസ്റ്റ്‌ റിപ്പോർട്ട്‌ ഹാജരാക്കാനും അതിർത്തിയിൽ ആരോഗ്യ വകുപ്പ് / പോലീസ് എന്നിവർ സംയുക്ത പരിശോധന നടത്താനും തീരുമാനിച്ചു.

No comments