Breaking News

ഗോത്രകലകൾക്ക് ഉണർവ്വേകി 'തളിർമിഴി' (എർത്തലോർ) മലബാറിന്റെ മണ്ണിൽ ഗോത്രകലാ ജാഥയ്ക്ക് കാഞ്ഞങ്ങാട് നിന്ന് തുടക്കം

 

കാഞ്ഞങ്ങാട്: ഗോത്രകലകള്‍ക്ക് ഉണര്‍വ്വേകി തളിര്‍മിഴി എര്‍ത്ത് ലോര്‍ 2023 ന്റെ മൂന്നാം ദൃശ്യ പാഠം  കാഞ്ഞങ്ങാട്ട് തുടക്കം കുറിച്ചു.  നിയസഭാ സ്പീക്കര്‍  എ.എന്‍.ഷംസീര്‍ ഓണ്‍ലൈനിലൂടെ മലബാര്‍ ഗോത്രകലായാത്ര ഉദ്ദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.വിസുജാത  അധ്യക്ഷത വഹിച്ചു.   .രാജ് മോഹന്‍ ഉണ്ണിത്താല്‍ എം. പി. ഓണ്‍ലൈന്‍ വഴി  ആശംസാ സന്ദേശം നല്‍കി. അതിഥിയായി  പ്രമുഖ തെയ്യം കലാകാരന്‍ ശശിപണിക്കരും കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റിയിലെ വിവിധ വാര്‍ഡുകളിലെ ജന പ്രതിനിധികളും, ജട്രൈബല്‍ ഓഫീസര്‍ എ..മല്ലിക സാമൂഹ്യ-സാസ്‌കാരിക രംഗത്തെ പ്രതിഭകള്‍ തുടങ്ങിയവര്‍ സന്നിഹിതരായി.ഗോത്ര സമൂഹത്തില്‍ നിന്നും വിവിധ മേഖലകളില്‍ മികവ് തെളിയിച്ച അഞ്ച് വനിതകളെ സമം പദ്ധതിയുടെ ഭാഗമായും 5 പുരുഷന്മാരെ തളിര്‍മിഴി എര്‍ത്ത് ലോര്‍ 2023 ന്റെ ഭാഗമായും ആദരിച്ചു. ചടങ്ങിന് ഭാരത് ഭവന്‍ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ സ്വാഗതവും നിര്‍വ്വാഹക സമിതി അംഗം ശങ്കര്‍ റായ് മാസ്റ്റര്‍ നന്ദി യുംപറഞ്ഞു. തുടര്‍ന്ന് പ്രകൃതിദത്തവേദിയുടെ പഞ്ചാത്തലത്തില്‍ കടമ്മനിട്ടയുടെ വിഖ്യാതകവിതയായ കുറത്തിയെ അവലംബിച്ച് ഒരുക്കിയ ദൃശ്യാവിഷ്‌കാരവും,കാസര്‍കോടിലെ പ്രമുഖ ഗോത്ര ഊരുകളിലെ കലാസംഘങ്ങള്‍ അവതരിപ്പിച്ച അലാമിക്കളി,കോറഗനൃത്തം,ചൂടിനളിക, മംഗലംകളി, എരുതുകളി തുടങ്ങി പത്തോളം വ്യത്യാസ്തമാര്‍ന്ന ഗോത്ര നൃത്തങ്ങളും ഇന്നലെ അരങ്ങേറി, ഇതിനോടനുബന്ധിച്ച് ഗോത്രഗീതങ്ങള്‍,ക്രാഫ്റ്റ് വര്‍ക്ക് എന്നീ മേഖലകളില്‍ ഗോത്രവിദ്യാര്‍ഥികള്‍ക്കായി  ഒരുക്കിയ മത്സരങ്ങളില്‍ നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കാസര്‍കോട് ജില്ലയിലെ വിവിധ ഊരുകളില്‍ നിന്നെത്തിയ കലാപ്രതിഭകളും വന്‍ പൊതുജന സാന്നിദ്ധ്യവും കാഞ്ഞങ്ങാട് അത്തിക്കോത്ത് എ.സി. നഗറില്‍ നടന്ന ഗോത്രോത്സവത്തിന് ഉത്സവ പ്രതീതിയേകി.ഫെബ്രുവരി 26 ന് പാലക്കാട് അട്ടപ്പാടിയില്‍ സാസ്‌ക്കാരിക വകുപ്പ് മന്ത്രി സജിചെറിയാന്‍ ഉദ്ദ്ഘാടനം ചെയ്ത തളിര്‍മിഴി എര്‍ത്ത് ലോര്‍ ഗോത്രകലായാത്ര വയനാട്, കാസര്‍കോട്, ഇടുക്കി എന്നിവിടങ്ങളിലെ അവതരണങ്ങള്‍ക്കൊടുവില്‍ മാര്‍ച്ച് 25 ന് കൊല്ലം ജില്ലയില്‍ സമാപനം കുറിക്കുമ്പോള്‍ സാംസ്‌കാരിക വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സര്‍ക്കാരിന്റെ   സാസ്‌കാരിക വിനിമയ കേന്ദമായ ഭാരത് ഭവനിലൂടെ ആയിരം ഗോത്ര കലാ പ്രതിഭകള്‍ക്ക് മൂവായിരം രൂപ വീതം അവരവരുടെ കൈകളില്‍ എത്തുകയും തുടര്‍ന്ന് ഗോത്ര സമൂഹങ്ങളുടെ ഊരുകള്‍ക്കരികെ തനിമയാര്‍ന്ന ശൈലിയില്‍ ചിത്രീകരിച്ച കലാവതരണങ്ങള്‍ ഓണ്‍ലൈനായി ലോക മലയാളികള്‍ക്കിടയിലേക്ക് വെബ്കാസ്റ്റ് ചെയ്യാനും സാംസ്‌ക്കാരിക വകുപ്പ് ലക്ഷ്യമിടുന്നു.

No comments