പോക്‌സോ കേസ് പ്രതിക്ക് ശിക്ഷ7 വർഷം കഠിന തടവും 25,000 രൂപ പിഴയും...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 7വർഷം കഠിന തടവും 25,000/ രൂപപിഴയും, പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക തടവിനും ശിക്ഷ വിധിച്ചു. ചീമേനി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 12വയസ്സ് പ്രായമുള്ള പെൺകുട്ടിയെ പ്രതിയായ മണിയാട്ട് സൗത്ത് സ്വദേശി പ്രതീഷ്. എ വി (44) എന്നയാൾ പെൺകുട്ടി താമസിക്കുന്ന വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് 2022 ഡിസംബർ -2023 ജനുവരി മാസങ്ങളിലെ ഏതോ ഒരു ദിവസം ഉച്ചക്ക് ശേഷം കുട്ടി താമസിക്കുന്ന വീട്ടിലേക്ക് കയറി വന്ന് വീട്ടിലെ ഹാളിലെ സോഫയിലിരുന്നു T. V കാണുകയായിരുന്നു പെൺകുട്ടിയുടെ അടുത്ത് ഇരുന്ന് ലൈംഗിക ഉദ്ദേശത്തോടെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസിലാണ് ഇന്ന് (22.10.25) ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് ശ്രീ,: സുരേഷ് P. M ശിക്ഷ വിധിച്ചത്.പോക്സോ ആക്ട് 10 r/w 9 ( n) പ്രകാരം, 7 വർഷം കഠിന തടവും, 25,000/ രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക തടവും ആണ് ശിക്ഷ . ചീമേനി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ സബ്ബ് ഓഫ് പോലീസ് ആയിരുന്ന അജിത. കെ ആണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ ഗംഗാധരൻ.A ഹാജരായി.
#keralapolice #kasaragodpolice #POCSOAct
No comments