ബോക്സിങ്, തൈക്കോണ്ടാ വിഭാഗത്തിൽ ജേതാക്കളായവരെ ബി.ജെ.പി പാണത്തൂർ ബൂത്ത് കമ്മറ്റി ആദരിച്ചു
പാണത്തൂർ : ബോക്സിങ്, തൈക്കോണ്ടാ വിഭാഗത്തിൽ ജേതാക്കളായവരെ ബി.ജെ.പി പാണത്തൂർ ബൂത്ത് കമ്മറ്റി ആദരിച്ചു. പാണത്തൂർ സ്വദേശിയായ ലിയോൺ എബ്രഹാം, പട്ടുവത്തെ എമിൽ മാത്യു, കേളപ്പൻ കയത്തെ കെ.എസ് നിരഞ്ജൻ കാവോട്കർ എന്നിവരെയാണ് ആദരിച്ചത്. ലിയോൺ അബ്രഹാം സംസ്ഥാന സ്കൂൾ കായിക മേളയിലെ ബോക്സിങ്ങിൽ 70 കിലോഗ്രാം വിഭാഗത്തിലും, എമിൽ മാത്യു സംസ്ഥാന കായികമേളയിലെ ബോക്സിങ്ങിൽ 49 കിലോഗ്രാം വിഭാഗത്തിലുമാണ് ചാമ്പ്യൻമാരായത്. ഇരുവരും തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് സ്കൂളിലെ വിദ്യാർത്ഥികളാണ്. കാസറഗോഡ്ജില്ലാ തൈകോണ്ട ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയ മെഡൽ നേടിയ കെ.എസ് നിരഞ്ജൻ കവോട്കർ ബളാംന്തോട് ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.
ബി.ജെ.പി പട്ടികവർഗ്ഗമോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ഷിബു പാണത്തൂർ, ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം പി രാമചന്ദ്രസറളായ, പഞ്ചായത്ത് കമ്മിറ്റിയംഗം ധനൂപ് ദാമോദരൻ, എം.കെ സുരേഷ്, പി കൃഷ്ണകുമാർ, ബാലൻ എം.കെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആദരം.
No comments