വായനശാലകൾക്ക് ബുക്ക് ഷെൽഫ് വിതരണം ചെയ്തു..
പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതി യിൽ ഉൾപ്പെടുത്തി വായനശാലകൾക്ക് ബുക്ക് ഷെൽഫ് നൽകി. വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രററി കൗൺസിൽ അംഗീകാരം ഉള്ള വായനശാലകൾക്കാണ് ബുക്ക് ഷെൽഫ് നൽകിയത്... ബ്ലോക്ക് ഓഫീസിൽ നടന്ന വിതരണപരിപാടി പ്രസിഡന്റ്. എം. ലക്ഷ്മി. ഉത്ഘാടനം ചെയ്തു. വൈസ്. പ്രസിഡന്റ് ഭൂപേഷ് ആധ്യക്ഷൻ ആയിരുന്നു.. ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ പദ്മ കുമാരി, രജനി കൃഷ്ണൻ, മെമ്പർ ജോസ് കുത്തിയതോട്ടിൽ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വിജയ കുമാർ എന്നിവർ സംസാരിച്ചു. ബി. ഡി. ഒ. സുനിൽ കുമാർ സ്വാഗതവും ജോയിന്റ് ബി. ഡി. ഒ. ബിജു കുമാർ നന്ദിയും പറഞ്ഞു.
No comments