Breaking News

പൂടംകല്ല്- പാലച്ചുരം- മുണ്ടമാണി ബളാൽ റോഡ് അടിയന്തിരമായി മെക്കാഡാം പ്രവർത്തികൾ ചെയ്തു ഗതാഗത യോഗ്യമാക്കണം ; ബളാൽ മണ്ഡലം മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി യൂണിറ്റ് രൂപീകരണ സദസ്സ് നടത്തി


വെള്ളരിക്കുണ്ട് : ബളാൽ മണ്ഡലം മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി യൂണിറ്റ് രൂപീകരണ സദസ്സ് നടത്തി. ചീറ്റക്കാൽ, മുണ്ടമാണി ഭാഗങ്ങൾ കേന്ദ്രീകരിച്ചു കൊണ്ടാണ് പുതിയൊരു യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചത്. വാർഡ് പ്രസിഡണ്ട് സി വി ശ്രീധരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ  കെ അജിത സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം അവർകൾ യൂണിറ്റ് രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബളാൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട  സുരേഷ് മുണ്ടമണിയെ അനുമോദിച്ചു.

ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി  ഹരീഷ് പി നായർ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്  എം പി ജോസഫ്,ഗ്രാമപഞ്ചായത്ത് മെമ്പർ വാർഡിന്റെ സംഘടന ചുമതലയുള്ള ബ്ലോക്ക്‌ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി  രഘുനാഥൻ നായർ എന്നിവർ സംസാരിച്ചു. പുതിയ യൂണിറ്റ് ഭാരവാഹികളായി പ്രസിഡന്റ്  ജോണി കരിന്തോളി, സെക്രട്ടറി രാജേഷ് ചീറ്റക്കാൽ,  ട്രഷറർ രതീഷ് കോട്ടക്കുന്ന് എന്നിവരെ തിരഞ്ഞെടുത്തു. കള്ളാർ ബളാൽ പഞ്ചായത്തുകളെ വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന പൂടംകല്ല്, പാലച്ചുരം, മുണ്ടമാണി ബളാൽ റോഡ് അടിയന്തിരമായി പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്നും മെക്കാഡാം  ഉൾപ്പെടെയുള്ള പ്രവർത്തികൾ ചെയ്തു ഗതാഗത യോഗ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.  ജോണി കരിങ്ന്തോളി യോഗത്തിന് നന്ദി പറഞ്ഞു

No comments