Breaking News

പച്ചമരുന്ന് ശേഖരിക്കവേ പിന്നിലൂടെയെത്തിയ കരടി കഴുത്തിൽ പിടിച്ചു, കൈകളിൽ കടിച്ചു, മുണ്ടക്കടവില്‍ വയോധികന് പരിക്ക്


മലപ്പുറം: വനത്തില്‍ വനവിഭവംശേഖരിക്കാന്‍ പോയ ആദിവാസി വയോധികന് കരടിയുടെ ആക്രമ ണത്തില്‍ പരിക്കേറ്റു. കരുളായി ഉള്‍വനത്തിലെ മുണ്ടക്കടവ് ഉന്നതിയിലെ ശങ്കരനാണ്(60) കരടിയുടെ ആക്രമണത്തിനിരയായത്. വ്യാഴാഴ്ച രാവിലെ 11 ഓടെ വനത്തിനകത്ത് ശങ്കരന്‍ പച്ചമരുന്ന് ശേഖരി ക്കുന്നതിനിടയിലാണ് കരടി ആക്രമിച്ചത്.കുറ്റിക്കാട്ടില്‍നിന്ന് ശങ്കരന്റെ പിന്‍ഭാഗത്തുകൂടി വന്ന കരടി കഴുത്തില്‍ പിടിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് കൈയിലും കടിച്ച് പരിക്കേല്‍പ്പിച്ചു.

പിടിച്ചുമാറ്റാന്‍ ശ്രമിക്കുകയും നിലവിളിക്കുകയും ചെയ്തതോടെ കരടി കാട്ടിലേക്ക് ഓടിമറഞ്ഞു.ശങ്കരന്റെ കരച്ചില്‍ കേട്ടാണ് സമീപ ഭാഗത്ത് പച്ചമരുന്ന് ശേഖരിക്കുകയായിരുന്ന മധുവും രമേശനും ഓടിയെത്തിയത്. രണ്ടു കൈകള്‍ക്കും കടിയേറ്റ ശങ്കരനെ ഇവര്‍ നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കയാണ്.




No comments