Breaking News

ബളാൽ കോട്ടക്കുന്ന് സ്മാർട്ട്‌ അംഗവാടി കെട്ടിടത്തിന്റെ ശിലാ സ്ഥാപനം പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം നിർവഹിച്ചു


െള്ളരിക്കുണ്ട് :  33 ലക്ഷം രൂപ ചിലവിൽ ബളാൽ പഞ്ചായത്തിലെ കോട്ടക്കുന്നിൽ നിർമ്മിക്കുന്ന സ്മാർട്ട്‌ അംഗണ വാടി കെട്ടിടത്തിന്റെ ശിലാ സ്ഥാപനം പ്രസിഡന്റ് രാജു കട്ടക്കയം നിർവ്വഹിച്ചു.വൈസ് പ്രസിഡന്റ് എം രാധാമണി അധ്യക്ഷവഹിച്ചു.

വികസനകാര്യസ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ അലക്സ് നെടിയകാലായിൽ ,പഞ്ചായത്ത് അംഗങ്ങളായ എം. അജിത, പി. പത്മാവധി സ്ഥലം നൽകിയ പി. മാധവൻ നായർ , ഹരീഷ് പി. നായർ, സി. വി ശ്രീധരൻ തുടങ്ങിയവർ പ്രസംഗിച്ചു..

No comments