Breaking News

മിനി മാസ്സ് ലൈറ്റ് കണ്ണടച്ചിട്ട് വർഷം പിന്നിട്ടു... ഇരുട്ടിലായി വരക്കാട് അമ്പാടി ബസാർ


ഭീമനടി  :  മിനി മാസ്സ്ലൈറ്റ് കണ്ണടച്ചിട്ട് വർഷം കഴിഞ്ഞു തിരിഞ്ഞു നോക്കാതെ പഞ്ചായത്ത്. കഴിഞ്ഞ എൽഡിഎഫ് പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് വെസ്റ്റ് എളേരിയിലെ വരക്കാട് അമ്പാടി ബസാറിൽ മിനി മാസ്സ് ലൈറ്റ് സ്ഥാപിച്ചത്. പിന്നിടെ കുറച്ച് വർഷം കഴിഞ്ഞപ്പോൾ ലൈറ്റ് പൂർണമായും നിലയ്ച്ചു. പിന്നീട് വന്ന യുഡിഎഫ് ഭരണസമിയാകട്ടെ ഇത് കണ്ടഭാവം ഇല്ല.നാട്ടുകാർ ഒപ്പിട്ട്  ഭരണസമിതിക്ക് പരാതി നൽകുകിയിട്ടും തിരിഞ്ഞു നോക്കുന്നില്ല.
വാർഡ് മെമ്പർ ബിന്ദു മുരളീധരൻ പലതവണ ഈ വിഷയം ഭരണസമിതിയിൽ ഉന്നയിച്ചുവെങ്കിലും  ഒന്ന് പരിഗണിക്കാൻ പോലും തയ്യാറായില്ല. തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണി പഞ്ചായത്തിന്റെ ഉത്തരവാദിത്തം ആണെന്ന ധാരണപോലും ഇല്ലാത്ത ഭരണമാണ് നടക്കുന്നത്. ഇരുട്ടിന്റെ മറവിൽ മറ്റു സ്ഥലങ്ങളിൽ നിന്ന് പലരും ഇവിടെ കേന്ദ്രീകരിക്കുന്നത് പലപ്പോഴും പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. ഒടംചാൽ ചെറുപുഴ റോഡിനയും, ചിറ്റാരിക്കാൽ കുന്നുംകൈ പാലം റോഡിനെയും ബന്ധിപ്പിച്ച് കോടംകല്ല് എച്ചിപ്പൊയിൽ അമ്പാടി ബസാർ റോഡും, കുന്നുംകൈ താലോലപൊയിൽ അമ്പാടി ബസാർ റോഡും എല്ലാം സംഗമിക്കുന്ന റോഡാണ് അമ്പാടി ബസാർ റോഡ്. പലസ്ഥലങ്ങളിൽ ഉള്ള ജനങ്ങൾ ഒത്തുചേരുന്ന ഇവിടെ നിലവിൽ ഉള്ള മിനി മാസ്സ് ലൈറ്റ് പോലും തെളിയിക്കാൻ കഴിയാത്ത അത്ര പിടിപ്പുകേടാണ് ഭരണനേതൃത്വം കാണിക്കുന്നത്.  

No comments