Breaking News

കമ്പല്ലൂരിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഏഴു പേർക്ക് പരിക്ക്


കാസർകോട്: കമ്പല്ലൂരിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഏഴു പേർക്ക് പരിക്ക്. കമ്പല്ലൂർ ചെമ്മരംകയം സ്വദേശികളായ ആൽബിൻ, മാർവൽ, സാജോ, റിജിൽ, സുജിൻ, പാണത്തൂരിലെ സോജിൻ, പയ്യാവൂരിലെ സിൻസി എന്നിവർക്കാണ് പരിക്ക്. അപകടത്തിൽ കാർ പൂർണമായും തകർന്നു. വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെ കമ്പല്ലൂർ നെടുങ്കല്ല് പാലത്തിന് സമീപമാണ് അപകടം നടന്നത്. ബന്ധുവിന്റെ വിവാഹ സൽക്കാര ചടങ്ങ് കഴിഞ്ഞ് തിരിച്ചുപോവുകയായിരുന്ന സംഘമാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സും പൊലീസും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

No comments