വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രി പൂടംകല്ല് : ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
പൂടങ്കല്ല്: പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാന ആശുപത്രി പൂടംകല്ലില്‍ കിഫ്ബി തുക ഉപയോഗിച്ച് നിര്‍മ്മിച്ച ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം ഇ ചന്ദ്രശേഖരന്‍ എം എല്‍ എ നിര്‍വ്വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി അധ്യക്ഷത വഹിച്ചു.
കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പത്മകുമാരി എം, ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ , ബ്ലോക്ക് പഞ്ചായത്തംഗം രേഖ സി , പരപ്പ ബ്ലോക്ക് പഞ്ചായത്ത് ബി ഡി ഒ സുനില്‍ കുമാര്‍ കെ, പനത്തടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഷാലു മാത്യു, ഡോ. സി സുകു രാഷ്ട്രിയ പ്രതിനിധികളായ ഒക്ലാവ് കൃഷ്ണന്‍, രത്‌നാകരന്‍ നമ്പ്യാര്‍, എ കെ മാധവന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഭൂപേഷ് കെ സ്വാഗതവും ഡോ. ദില്‍നാഥ് കെ നന്ദിയും പറഞ്ഞു.
No comments