കോൺഗ്രസ് നേതാവ് എം ചന്ദ്രന്റെ നിര്യാണത്തിൽ കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ കരിന്തളത്തുള്ള ഭവനത്തിലെത്തി അന്തിമോപചാരം അർപ്പിച്ചു
കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ഉമേശൻ വേളൂരിൻ്റെ പിതാവ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ മുൻ വാർഡ് പ്രസിഡൻ്റും, കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസിൻ്റെ ജില്ലാ കമ്മറ്റിയംഗവുമായിരുന്ന എം ചന്ദ്രൻ്റെ നിര്യാണത്തിൽ കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ കരിന്തളത്തുള്ള ഭവനത്തിലെത്തി അന്തിമോപചാരം അർപ്പിച്ചു. ഡിസിസി പ്രസിഡൻ്റ് പി കെ ഫൈസൽ ജില്ലാ കോൺഗ്രസ് കമ്മറ്റിക്ക് വേണ്ടി പുഷ്പചക്രം അർപ്പിച്ചു. കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ മനോജ് തോമസ് ത്രിവർണ്ണപതാക പുതപ്പിച്ചു. കെപിസിസി ജനറൽ സെക്രട്ടറി കെ നീലകണ്ഠൻ, കെപിസിസി സെക്രട്ടറി സെക്രട്ടറി എം അസൈനാർ, ജില്ലാ കോൺഗ്രസ് കമ്മറ്റി ഭാരാവാഹികളായ ജയിംസ് പന്തമാക്കൻ,ബി പി പ്രദീപ്കുമാർ, എം സി പ്രഭാകരൻ, പി വി സുരേഷ്, കെ പി സി സി മെമ്പർമാരായ കരിമ്പിൽ കൃഷ്ണൻ, ശാന്തമ്മ ഫിലിപ്പ്, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് രാജു കട്ടക്കയം, പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ രവി ,സെക്രട്ടറി സന്തോഷ് കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ, എം ലക്ഷമണൻ, പാറക്കോൽ രാജൻ, വി കെ രാജൻ, പ്രവീൺ തോയമ്മൻ, സി വി ഭാവനൻ , കെ രാജഗോപാലൻ,പ്രിൻസ് ജോസഫ്, യു വി മുഹമ്മദ് കുഞ്ഞി, എൻ വിജയൻ, തുടങ്ങിയവർ ഭവനത്തിലെത്തി അന്തിമോപചാരം അർപ്പിച്ചു.
No comments