Breaking News

രാവണീശ്വരത്ത് അനുജൻറെ കുത്തേറ്റ് ജേഷ്ഠന്റെ നില ഗുരുതരം

കാഞ്ഞങ്ങാട് : രാവണീശ്വരത്ത് അനുജൻറെ കുത്തേറ്റ് ജേഷ്ഠൻറെ നില ഗുരുതരം. പാണം തോട്ടെ ഷാജി 45 ക്കാണ് കുത്തേറ്റത്. ഇന്ന് വൈകിട്ട് ആണ് സംഭവം. സ്വന്തം വീട്ടിൽ വച്ചാണ് കുത്തേൽക്കുന്നത്. സഹോദരൻ
ഷൈജുവാണ് കുത്തിയതെന്ന് പറയുന്നു.
ഗുരുതര നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഹോസ്ദുർഗ് പോലീസ് സ്ഥലത്തെത്തി.

No comments