Breaking News

പ്രശസ്ത സംഘട്ടന സംവിധായകൻ മലേഷ്യ ഭാസ്കർ അന്തരിച്ചു


ചെന്നൈ: പ്രശസ്ത സംഘട്ടന സംവിധായകൻ മലേഷ്യ ഭാസ്കർ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലായി 500 ലധികം ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഫാസിൽ, സിബി മലയിൽ, സിദ്ധിഖ് തുടങ്ങി മലയാളത്തിലെ മുതിർന്ന സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഫ്രണ്ട്സ്, മൈ ഡിയർ കരടി, കൈ എത്തും
ദൂരത്ത്, അമൃതം, ബോഡി ഗാർഡ് എന്നിവയാണ് അദ്ദേഹം പ്രവർത്തിച്ച സിനിമകളിൽ ചിലത്. സംസ്കാരം മലേഷ്യയിൽ.

No comments