പെരുതടി ഗവ. എല്‍പി സ്‌കൂള്‍, പെരുതടി സ്മാര്‍ട്ട് അങ്കണവാടി കെട്ടിടത്തിന്റെയും ഉദ്ഘാടനം നടന്നു
പനത്തടി : കാസറഗോഡ് വികസന പാക്കേജിൽപ്പെടുത്തി നിർമ്മിച്ച പെരുതടി ജി എൽ പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെയും പെരുതടിയിൽ വിവിധ വകുപ്പുകളുടെ സഹായത്തോടെ നിർമ്മിച്ച സ്മാർട്ട് അങ്കണവാടിയുടെയും ഉദ്ഘാടനം നടന്നു. കാഞ്ഞങ്ങാട് എം എൽ എ ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അദ്ധ്യക്ഷത l
വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എം പത്മകുമാരി , ജില്ലാ നിർമ്മിതി കേന്ദ്രം പ്രോജക്ട് എഞ്ചിനീയർ വി സജിത്ത്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ലത അരവിന്ദൻ , എ രാധാകൃഷ്ണ ഗൗഡ, സുപ്രിയ ശിവദാസ് , അംഗങ്ങളായ സജിനിമോൾ ബി, കെ ജെ ജെയിംസ്, രാധാ സുകുമാരൻ, കെ കെ വേണുഗോപാൽ, ഐ സി ഡി എസ് പ്രോജക്ട് ഓഫീസർ രജനി സി, എം വി കൃഷ്ണൻ, എം സി മാധവൻ, എസ് മധുസൂദനൻ ,എസ് പ്രതാപചന്ദ്രൻ ,കെ പി വിനയരാജൻ, കാംപ്കോ ഡയറക്ടർ പി ജയരാമ സറളായ, പി ടി എ പ്രസിഡന്റ് പി ബി ഗണേഷ്, സ്കൂൾ ഹെഡ് മാസ്റ്റർ എം കെ രാജൻ,ടി പി പ്രസന്നൻ, ടി എസ് വിനോദ് കുമാർ , മുൻ പ്രധാന അധ്യാപകരായ കെ രമേശൻ , ടി കെ എവുജിൻ , ജിൻസി ജോസഫ് തുടങ്ങിയവർ സംസാരിച്ചു
No comments