ഹോസ്ദുർഗ് സബ് ജില്ലാ കലോത്സവം: പ്രചരണത്തിനായി പാണത്തൂര് നിന്നും ഫ്ലാഷ് മോബ് പ്രയാണം തുടങ്ങി
രാജപുരം : ഒക്ടോബർ 28 മുതൽ നവംബർ 1 വരെ കോടോത്ത് ഡോ അംബേദ്കർ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന 64-ാമത് ഹോസ്ദുർഗ് ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൻ്റെ പ്രചരണാർത്ഥം കോടോത്ത് ഡോ അംബേദ്കർ ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഫ്ലാഷ് മോബിന് പാണത്തൂരിൽ ആരംഭം കുറിച്ചു.
പനത്തടി പഞ്ചായത്ത് ആരോഗ്യ സ്റ്റാഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീമതി സുപ്രിയ ശിവദാശൻ ഉദ്ഘാടനം ചെയ്തു. കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് അംഗവും കലോത്സവ സംഘാടക സമിതി പബ്ലിസിറ്റി ചെയർമാൻ പി കുഞ്ഞി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പനത്തടി പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൻ ലത അരവിന്ദൻ, സ്കൂൾ പ്രിൻസിപ്പാൾ പി എം ബാബു, പാണത്തൂർ ഓട്ടോ തൊഴിലാളി യൂണിയൻ സെക്രട്ടറി ടി സി ജനാർദ്ദനൻ, ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ പ്രതിനിധി ജിനിൽ മാത്യൂ, ഡ്രൈവേഴ്സ് യൂണിയൻ പ്രതിനിധി സിബി പുതമന , രാജപുരം പ്രസ് ഫോറം പ്രസിഡണ്ട് ഗണേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. പാണത്തൂർ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് സുനിൽകുമാർ സ്വാഗതവും എൻ എസ് എസ് പ്രോഗ്രം ഓഫീസർ ജയരാജൻ കെ നന്ദിയും പറഞ്ഞു.
No comments